---
title: "#halal | ഹലാൽ അല്ലാത്ത ഭക്ഷണം വിറ്റു; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി"
english_title: "#halal #sold #non-halal #food #restaurant #closed #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140235/halal-sold-non-halal-food-restaurant-closed-abudhabi"
published_at: "2023-08-19T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e08a33d4dd1_hotel.jpg"
keywords: []
---

# #halal | ഹലാൽ അല്ലാത്ത ഭക്ഷണം വിറ്റു; അബുദാബിയിൽ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

> **Lead Summary:** **അബുദാബി : **ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയ്യാറാക്കുന്ന അതേ പാത്രങ്ങളില്‍ തയ്യാറാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അബുദാബിയില്‍ റസ്‌റ്റോറന്റ് അടച്ചുപൂട്ടി.

## Article Content

**അബുദാബി : **ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയ്യാറാക്കുന്ന അതേ പാത്രങ്ങളില്‍ തയ്യാറാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അബുദാബിയില്‍ റസ്‌റ്റോറന്റ് അടച്ചുപൂട്ടി.

അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (അദാഫ്‌സ) അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. അബുദാബി മുസഫ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ബിരാത് മനില എന്ന റെസ്റ്റോറന്റാണ് നിയമ ലംഘനത്തെ തുടർന്ന് അടച്ചു പൂട്ടിയത്.

എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമ നമ്പര്‍ (2), അനുബന്ധ നിയമങ്ങളും റെസ്റ്റോറന്റ് ലംഘിച്ചതായി കണ്ടെത്തി.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് റെസ്റ്റോന്റിലേതെന്ന് അദാഫ്‌സ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹലാല്‍ അല്ലാത്ത ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിന് ആവശ്യമായ പെര്‍മിറ്റുകള്‍ സ്വന്തമാക്കേണ്ടതുണ്ട്. അത് നേടിയാല്‍ സ്ഥാപനം വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. റെസ്റ്റോറന്റി ഉപയോഗിക്കുന്നതിനായി പുതിയ പാത്രങ്ങള്‍ വാങ്ങണം.

സ്ഥാപനത്തിന് ചുറ്റുപാടും അണുവിമുകത്മാക്കുകയും ശുചിയായി സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ എല്ലാ ഭക്ഷണശാലകളും പതിവ് വിലയിരുത്തലിന് വിധേയമാണ്.

ഏതെങ്കിലും സ്ഥാപനത്തില്‍ എന്തെങ്കിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാമെന്നും അദാഫ്‌സ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140235/halal-sold-non-halal-food-restaurant-closed-abudhabi)