---
title: "#KUWAIT | ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാസം; കു​വൈത്തിൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു"
english_title: "#KUWAIT #Relief #heavyheat #Rain #received #various #places #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140243/kuwait-relief-heavyheat-rain-received-various-places-kuwait"
published_at: "2023-08-19T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e08eb1b8293_KUWAIT.jpg"
keywords: []
---

# #KUWAIT | ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാസം; കു​വൈത്തിൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മി​ന്ന​ലോ​ടെ എ​ത്തി​യ മ​ഴ ക​ന​ത്തു​പെ​യ്തി​ല്ലെ​ങ്കി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി. ഉ​ച്ച​യോ​ടെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യ​തോ​ടെ കാ​ലാ​വ​സ്ഥ വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​​പ്പെ​ടു​വി​ച്ചി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി : **ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മി​ന്ന​ലോ​ടെ എ​ത്തി​യ മ​ഴ ക​ന​ത്തു​പെ​യ്തി​ല്ലെ​ങ്കി​ലും ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി. ഉ​ച്ച​യോ​ടെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യ​തോ​ടെ കാ​ലാ​വ​സ്ഥ വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​​പ്പെ​ടു​വി​ച്ചി​രു​ന്നു.

സു​ര​ക്ഷ, ട്രാ​ഫി​ക് സ​ഹാ​യ​ത്തി​നാ​യി എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്ക് (112) വി​ളി​ക്കാ​നും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, അ​നി​ഷ്ട സം​ഭ​വ​ങ്ങ​​​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. മ​ഴ വൈ​കാ​തെ നി​ല​ക്കു​ക​യും ചെ​യ്തു.

ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത​യാ​ണ് വെ​ള്ളി​യാ​ഴ്ച​യി​ലെ മ​ഴ​ക്കു കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഇ​ട​ക്കി​ടെ മ​ഴ പെ​യ്യാ​നു​ള്ള പ​രി​മി​ത​മാ​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച മു​ത​ൽ ഈ​ർ​പ്പം ഗ​ണ്യ​മാ​യി കു​റ​യാ​ൻ തു​ട​ങ്ങും. ഈ ​മാ​സം 24ന് ‘​സു​ഹൈ​ൽ’ ന​ക്ഷ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തോ​ടെ വീ​ണ്ടും ഉ​യ​രും. അ​ടു​ത്ത​യാ​ഴ്ച വീ​ശു​ന്ന കാ​റ്റി​നൊ​പ്പം ഈ​ർ​പ്പം കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ആ​ർ​ദ്ര​ത 70 മു​ത​ൽ 80 ശ​ത​മാ​നം വ​രെ എ​ത്തു​മെ​ന്നും വ​ട​ക്ക​ൻ-​തെ​ക്ക​ൻ കാ​റ്റ് തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ എ​സ്സ റ​മ​ദാ​ൻ അ​റി​യി​ച്ചു.

ഈ​ർ​പ്പം ആ​ളു​ക​ളി​ൽ ക്ഷീ​ണ​വും ശാ​രീ​രി​ക സ​മ്മ​ർ​ദ​വും ഉ​ണ്ടാ​ക്കു​മെ​ന്നും റ​മ​ദാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്ത് തു​ട​രും. എ​ന്നാ​ൽ, ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടും. നി​ല​വി​ലെ വേ​ന​ൽ​ക്കാ​ലം സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140243/kuwait-relief-heavyheat-rain-received-various-places-kuwait)