---
title: "#airindia | പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു"
english_title: "#airindia #goodnews #expats #AirIndiaExpress #Baggage #Charges #Reduced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140245/airindia-goodnews-expats-airindiaexpress-baggage-charges-reduced"
published_at: "2023-08-19T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e090819204a_airindia.jpg"
keywords: []
---

# #airindia | പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത; എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ഗേ​ജ് നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി : **കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​നി ബാ​ഗേ​ജ് കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. 30 കി​ലോ സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ​യു​ള്ള​വ​ക്കു​ള്ള നി​ര​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​ത്ത​നെ കു​റ​ച്ചു.

സൗ​ജ​ന്യ ബാ​ഗേ​ജി​ന് പു​റ​മെ കൂ​ടു​ത​ലാ​യി വ​രു​ന്ന അ​ഞ്ചു കി​ലോ​ക്ക് മൂ​ന്നു ദീ​നാ​ർ, 10 കി​ലോ​ക്ക് ആ​റു ദീ​നാ​ർ, 15 കി​ലോ​ക്ക് 12 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.കു​വൈ​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കു മാ​ത്ര​മാ​ണ് ഈ ​കു​റ​വ്. നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ക്ക് മാ​റ്റ​മി​ല്ല.

ഓ​ഫ് സീ​സ​ണും യാ​ത്ര​ക്കാ​രു​ടെ കു​റ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബാ​ഗേ​ജ് നി​ര​ക്കി​ൽ കു​റ​വു വ​രു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഓ​ഫ് സീ​സ​ണി​ൽ സൗ​ജ​ന്യ ബാ​ഗേ​ജ് 30 കി​ലോ എ​ന്ന​ത് 40 കി​ലോ വ​രെ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ഏ​റെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 കി​ലോ​ക്ക് 40 ദീ​നാ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നു​മു​മ്പ് 10 കി​ലോ​ക്ക് 14 ദീ​നാ​ർ വ​രെ ആ​യി​രു​ന്നു. ഇ​താ​ണ് കു​ത്ത​നെ കു​റ​ച്ച​ത്.

സീ​സ​ണി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ബാ​ഗേ​ജ് നി​ര​ക്കും ഉ​യ​ർ​ത്തു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. അ​തി​നി​ടെ, വെ​ക്കേ​ഷ​ൻ അ​വ​സാ​നി​ക്കാ​റാ​യ​തും നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലും കു​റ​വു​വ​ന്നു.

ഈ ​മാ​സം കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 38 ദീ​നാ​റാ​ണ് കൂ​ടി​യ നി​ര​ക്ക്.അ​ടു​ത്ത​മാ​സം 42 ദീ​നാ​റി​ന് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര​ചെ​യ്യാം. ഒ​ക്ടോ​ബ​റി​ൽ 48 ദീ​നാ​റാ​ണ് നി​ല​വി​ൽ കാ​ണി​ച്ച ടി​ക്ക​റ്റ് നി​ര​ക്ക്.

എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് നി​ര​ക്ക് നി​ല​വി​ൽ 148 ദീ​നാ​റാ​ണ്. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ 100 ദീ​നാ​റി​ന് താ​ഴേ​ക്കെ​ത്തും. ഒ​ക്ടോ​ബ​റി​ൽ വീ​ണ്ടും കു​റ​യും.

ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന് നി​ല​വി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ചെ​യ്യാം. എ​ന്നാ​ൽ, കു​വൈ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് വ​ൻ വി​ല​യാ​ണ്. പു​തു​ക്കി​യ നി​ര​ക്ക് അ​ഞ്ചു കി​ലോ- മൂ​ന്നു ദീ​നാ​ർ10 കി​ലോ- ആ​റു ദീ​നാ​ർ15 കി​ലോ- 12 ദീ​നാ​ർ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140245/airindia-goodnews-expats-airindiaexpress-baggage-charges-reduced)