---
title: " #Action | ആഘോഷരാവില്‍ ഗായികയുടെ സെക്‌സി നൃത്തം; നടപടിക്കൊരുങ്ങി അധികൃതർ "
english_title: "#Action #singer's #sexydance #night #celebration; #authorities #ready #action"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140289/action-singers-sexydance-night-celebration-authorities-ready-action"
published_at: "2023-08-19T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b602cf1da_Untitled-1.jpg"
keywords: []
---

#  #Action | ആഘോഷരാവില്‍ ഗായികയുടെ സെക്‌സി നൃത്തം; നടപടിക്കൊരുങ്ങി അധികൃതർ 

> **Lead Summary:** **റിയാദ് : **ആഘോഷരാവില്‍ ഗായിക സെക്‌സി നൃത്തം ചെയ്ത സംഭവത്തിൽ സംഘാടകനെതിരെ നടപടി സ്വീകരിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. സൗദിയിലെ നജ്‌റാനില്‍ പൊതുമര്യാദ നിയമം ലംഘിച്ച കുറ്റത്തിനാണ് നടപടി.

## Article Content

**റിയാദ് : **ആഘോഷരാവില്‍ ഗായിക സെക്‌സി നൃത്തം ചെയ്ത സംഭവത്തിൽ സംഘാടകനെതിരെ നടപടി സ്വീകരിച്ചതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. സൗദിയിലെ നജ്‌റാനില്‍ പൊതുമര്യാദ നിയമം ലംഘിച്ച കുറ്റത്തിനാണ് നടപടി.

നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ ഒരു ഗായിക അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്തതിനൊപ്പം പ്രഫഷനല്‍ പെരുമാറ്റം ലംഘിക്കുകയും ചെയ്‌തെന്ന് വിശദീകരിച്ചു.

ഇതേ തുടര്‍ന്നാണ് നജ്‌റാന്‍ ഗവര്‍ണറേറ്റിന്റെ സഹായത്തോടെ സംഘാടകന് എതിരെ നടപടിയെടുത്തത്. സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പൊതുമര്യാദ നിയമം പാലിച്ച് വൈവിധ്യവും ഗുണനിലവാരവുമുള്ള വിനോദ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും ശല്യപ്പെടുത്തുന്ന ശബ്ദമോ വിഷ്വല്‍ ഇഫക്ടുകളോ ഉപയോഗിക്കാതിരിക്കുക, പൊതു മര്യാദ ലംഘനം നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പാലിക്കണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. ഗായികയുടെ പേരുവിവരങ്ങള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140289/action-singers-sexydance-night-celebration-authorities-ready-action)