---
title: "#saudiarabia | പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു"
english_title: "#building #rents #skyrocketing #saudiarabia "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140348/building-rents-skyrocketing-saudiarabia"
published_at: "2023-08-19T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0e64c617c6_saudi.jpg"
keywords: []
---

# #saudiarabia | പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. ജൂലൈയില്‍ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വർധനവ് രേഖപ്പെടുത്തി.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കെട്ടിട വാടക കുതിച്ചുയർന്നു. ജൂലൈയില്‍ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയില്‍ വർധനവ് രേഖപ്പെടുത്തി.

സൗദിയില്‍ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയില്‍ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതല്‍ വർധനവ്. 21.1 ശതമാനം തോതില്‍ ഒറ്റ മാസത്തില്‍ വർധ രേഖപ്പെടുത്തി. സാദാ പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനം തോതിലും ഇക്കാലയളവിൽ വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ തുടരുന്ന വർധന ജൂലൈയിലും അനുഭവപ്പെട്ടു.

ഭക്ഷ്യ വസ്തുക്കൾക്ക് 1.4 ശതമാനവും റസ്റ്റോറൻറ് ഹോട്ടൽ ഉൽപന്നങ്ങൾക്ക് 2.9 ശതമാനവും പഠനോപകരണങ്ങൾക്ക് 1.8 ശതമാനവും വിനോദ കായികോൽപന്നങ്ങൾക്ക് 1.4 ശതമാനവും ഇക്കാലയളവിൽ വർധനവ് രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140348/building-rents-skyrocketing-saudiarabia)