---
title: "മലയാളി യുവാവ് ലിഫ്റ്റ് തകർന്ന് മരിച്ചു"
english_title: "Malayalee youth dies in lift crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14037/malayalee-youth-dies-in-lift-crash"
published_at: "2021-12-02T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a893340afec_sanoop.jpg"
keywords: []
---

# മലയാളി യുവാവ് ലിഫ്റ്റ് തകർന്ന് മരിച്ചു

> **Lead Summary:** **ജിദ്ദ :** മലയാളി യുവാവ് ലിഫ്റ്റ് തകർന്ന് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ ആണ് മരിച്ചത്. കമ്പനി ജീവനക്കാരനായ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം.

## Article Content

**ജിദ്ദ :** മലയാളി യുവാവ് ലിഫ്റ്റ് തകർന്ന് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ ആണ് മരിച്ചത്. കമ്പനി ജീവനക്കാരനായ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം.

ലിഫ്റ്റിന്റെ വാതിൽ തുറന്ന് കയറിയ ഉടനെ താഴേക്കു വീഴുകയായിരുന്നു. ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു എന്നാണ് വിവരം.കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. സനൂപ് അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14037/malayalee-youth-dies-in-lift-crash)