---
title: "#busservice | റിയാദിൽ ബസ്​ സർവിസ്​ മൂന്നാം ഘട്ടത്തിന്​ തുടക്കമായി"
english_title: "#thirdphase #busservice #started #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140490/thirdphase-busservice-started-riyadh"
published_at: "2023-08-20T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1d5ee39f41_bus_service.jpg"
keywords: []
---

# #busservice | റിയാദിൽ ബസ്​ സർവിസ്​ മൂന്നാം ഘട്ടത്തിന്​ തുടക്കമായി

> **Lead Summary:** **റി​യാ​ദ്**​: **[** കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ റി​യാ​ദ്​ ബ​സ്​ സ​ർ​വി​സി​ന്റെ​ മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ച്ചതായി റി​യാ​ദ്​ സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ആ​സ്ഥാ​ന ന​ഗ​ര​ത്തി​​ന്റെ സാ​മ്പ​ത്തി​ക​വും നാ​ഗ​രി​ക​വു​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​​ന്റെ പ്ര​ധാ​ന സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്​ റി​യാ​ദ്​ ബ​സ്​ സ​ർ​വി​സ്​​ പ​ദ്ധ​തി​യെന്ന് റോ​യ​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

## Article Content

**റി​യാ​ദ്**​: **[** കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ റി​യാ​ദ്​ ബ​സ്​ സ​ർ​വി​സി​ന്റെ​ മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ച്ചതായി റി​യാ​ദ്​ സി​റ്റി റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ആ​സ്ഥാ​ന ന​ഗ​ര​ത്തി​​ന്റെ സാ​മ്പ​ത്തി​ക​വും നാ​ഗ​രി​ക​വു​മാ​യ പ​രി​വ​ർ​ത്ത​ന​ത്തി​​ന്റെ പ്ര​ധാ​ന സ്​​തം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്​ റി​യാ​ദ്​ ബ​സ്​ സ​ർ​വി​സ്​​ പ​ദ്ധ​തി​യെന്ന് റോ​യ​ൽ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

മൂ​ന്നാം ഘ​ട്ടം ന​ട​പ്പാ​യ​തോ​ടെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ എ​ണ്ണം 565 ആ​യി ഉ​യ​ർ​ന്നു. ഇതോടെ ബ​സു​ക​ളോ​ടു​ന്ന മൊ​ത്തം റൂ​ട്ടു​ക​ൾ 33 ആ​യി. പ്ര​ധാ​ന സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും ബ​സ്​ സ്​​റ്റോ​പ്പു​ക​ളു​ടെ​യും എ​ണ്ണം 1611ല​ധി​ക​മാവുകയും ചെയ്തു. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ റി​യാ​ദ് ബ​സ് സ​ർ​വി​സ്​ ആ​ദ്യ​ഘ​ട്ട​ത്തി​ന്​​ തു​ട​ക്കം​ കു​റി​ച്ച​ത്. ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കും മു​മ്പ് അ​ടു​ത്ത ര​ണ്ട്​ ഘ​ട്ട​ങ്ങ​ൾ കൂ​ടി ന​ട​പ്പാ​ക്കി റി​യാ​ദ് ബ​സ് സ​ർ​വി​സ്​ ശൃം​ഖ​ല പൂ​ർ​ണ​മാ​ക്കു​മെ​ന്നും റോ​യ​ൽ ക​മീ​ഷ​ൻ പ​റ​ഞ്ഞു.

ഒപ്പം ‘riyadh buses’ എ​ന്ന സ്​​മാ​ർ​ട്ട്​ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​സ്​ സ​ർ​വി​സ്​ സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. റൂ​ട്ട്​ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ൻ​റ​റാ​ക്ടീ​വ് മാ​പ്പ്, ടി​ക്ക​റ്റ്​ വാ​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന ടി​ക്ക​റ്റി​ങ് സ​ർ​വി​സ്​​ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന സേ​വ​ന​ങ്ങ​ൾ. ആ​പ്ലി​ക്കേ​ഷ​നി​ലെ ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന്​ പു​റ​മെ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ​യും ബ​സ്​ സ്​​റ്റോ​പ്പു​ക​ളി​ലെ​യും കി​യോ​സ്​​കു​ക​ളി​ൽ​നി​ന്ന്​ യാ​ത്ര​ക്കു​ള്ള ‘ദ​ർ​ബ് കാ​ർ​ഡ്’ പ​ണ​മ​ട​ച്ച്​ എ​ടു​ക്കാ​ൻ ക​ഴി​യും.

വ്യ​ത്യ​സ്​​ത നി​ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​ന്​ ഒ​ന്നി​ല​ധി​കം ഓ​പ്ഷ​നു​ക​ളു​ണ്ട്. ര​ണ്ട് മ​ണി​ക്കൂ​ർ ടി​ക്ക​റ്റി​ന് നാ​ല്​ റി​യാ​ൽ, മൂ​ന്ന്​ ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 20 റി​യാ​ൽ, ഏ​ഴ്​ ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 40 റി​യാ​ൽ, 30 ദി​വ​സ​ത്തെ ടി​ക്ക​റ്റി​ന് 140 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്കു​ക​ൾ. നാ​ല്​ റി​യാ​ലി​ന്​ ടി​ക്ക​റ്റെ​ടു​ത്ത്​ ക​ഴി​ഞ്ഞാ​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ വ​രെ ഏ​ത്​ ബ​സി​ലും എ​ത്ര ത​വ​ണ​യും മാ​റി​മാ​റി ക​യ​റി യാ​ത്ര ​ചെ​യ്യാ​നാ​വും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140490/thirdphase-busservice-started-riyadh)