---
title: "#arrest | സ​ബ്‌​സി​ഡി ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ"
english_title: "#Two #arrested #diverting #subsidized #diesel"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140501/two-arrested-diverting-subsidized-diesel"
published_at: "2023-08-20T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1dc3693b95_diesel.jpg"
keywords: []
---

# #arrest | സ​ബ്‌​സി​ഡി ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[**[ ]സ​ബ്‌​സി​ഡി ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ. ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാണ് പി​ടി​കൂടിയത് . ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സ​ബാ​ൻ, അം​ഘാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ഡീ​സ​ല്‍ ഇ​ട​പാ​ടി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[**[ ]സ​ബ്‌​സി​ഡി ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ. ഡീ​സ​ല്‍ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​നി​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രാണ് പി​ടി​കൂടിയത് . ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. സ​ബാ​ൻ, അം​ഘാ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ഡീ​സ​ല്‍ ഇ​ട​പാ​ടി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ ട്ര​ക്കു​ക​ൾ​ക്ക് സം​സ്ഥാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ഡീ​സ​ലാ​ണ് ഇ​വ​ർ മ​റി​ച്ചു​വി​റ്റ​ത്. പരിശോധനയിൽ 3000 ലി​റ്റ​ർ ഡീ​സ​ൽ അ​ട​ങ്ങി​യ ര​ണ്ട് ടാ​ങ്ക​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഒപ്പം ഇ​വ വാ​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​കഴി​ഞ്ഞ​യാ​ഴ്ച അ​ൽ സൂ​ർ, സു​ലൈ​ബി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡീ​സ​ല്‍ വി​ൽ​ക്കു​​ന്ന​തി​നി​ടെ പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യ​ത്ത് സ​ബ്‌​സി​ഡി​യു​ള്ള പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത് ശി​ക്ഷാ​ര്‍ഹ​മാ​ണെന്നും . പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140501/two-arrested-diverting-subsidized-diesel)