---
title: "#arrest | പൊതു പണം ദുരുപയോഗം ചെയ്യലും അധികാര ദുർവിനിയോഗവും; ഉദ്യോഗസ്ഥർ അറസ്റ്റിൽ"
english_title: "#arrest #Misappropriation #publicfunds #abusepower #Officers #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140579/arrest-misappropriation-publicfunds-abusepower-officers-arrested"
published_at: "2023-08-20T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e233254794f_arrest.jpg"
keywords: []
---

# #arrest | പൊതു പണം ദുരുപയോഗം ചെയ്യലും അധികാര ദുർവിനിയോഗവും; ഉദ്യോഗസ്ഥർ അറസ്റ്റിൽ

> **Lead Summary:** **ദോഹ : **പൊതു പണം ദുരുപയോഗം ചെയ്യലും അധികാര ദുർവിനിയോഗവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പാസ്‌പോർട് ജനറൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റിൽ.

## Article Content

**ദോഹ : **പൊതു പണം ദുരുപയോഗം ചെയ്യലും അധികാര ദുർവിനിയോഗവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പാസ്‌പോർട് ജനറൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ അറസ്റ്റിൽ.

ആഭ്യന്തര മന്ത്രാലയമാണ് വിശദമായ അന്വേഷണത്തിന് ശേഷം തെളിവുകളോടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

അധികാര ദുർവിനിയോഗം, ധൂർത്ത്, പൊതു പണം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.കൂടുതൽ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അതേസമയം എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്നോ ഏതൊക്കെ രാജ്യക്കാരാണെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സർക്കാർ ജീവനക്കാർ പൊതുമുതൽ (ഓഫിസിന്റെ പണമോ രേഖകളോ മറ്റ് വസ്തുക്കളോ) അപഹരിക്കുകയോ അധികാര ദുർവിനിയോഗം നടത്തുകയോ ചെയ്താൽ പരമാവധി 10 വർഷം വരെ തടവ് ലഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140579/arrest-misappropriation-publicfunds-abusepower-officers-arrested)