---
title: "#saudi | അമിതമായ ചൂട്; ജിദ്ദ ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടി"
english_title: "#saudi #excessiveheat #opening #Jeddah #InternationalIndianSchool #extended #31st #month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140581/saudi-excessiveheat-opening-jeddah-internationalindianschool-extended-31st-month"
published_at: "2023-08-20T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e237a3eec31_kg.jpg"
keywords: []
---

# #saudi | അമിതമായ ചൂട്; ജിദ്ദ ഇന്‍റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടി

> **Lead Summary:** **ജിദ്ദ : **നഗരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് കണക്കിലെടുത്ത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർണമായും തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

**ജിദ്ദ : **നഗരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് കണക്കിലെടുത്ത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർണമായും തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.

എന്നാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെ അറിയിച്ചത് പ്രകാരം നാളെ മുതൽ സ്‌കൂളിൽ പഠനം ആരംഭിക്കും. 

കെ.ജി ക്ലാസുകൾ പൂർണമായും ഈ മാസം 31ന് മാത്രമേ ആരംഭിക്കൂ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപനം നാളെ മുതൽ ഈ മാസം 31 വരെ ഓൺലൈനിൽ ആയിരിക്കും.

ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140581/saudi-excessiveheat-opening-jeddah-internationalindianschool-extended-31st-month)