---
title: "#uae | യുവ മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു "
english_title: "#Young #Malayali #doctor #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140716/young-malayali-doctor-passed-away-dubai"
published_at: "2023-08-21T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3178b57fd5_doctor.jpg"
keywords: []
---

# #uae | യുവ മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ:** മലയാളി യുവ ഡോക്ടർ ദുബൈയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്. 35 വയസായിരുന്നു.

## Article Content

**ദുബൈ:** മലയാളി യുവ ഡോക്ടർ ദുബൈയിൽ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്. 35 വയസായിരുന്നു.

മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കള്‍ പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.

അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിലായിരുന്നു ജോലി. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കർ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.

ഭാര്യ: ഡോ. സഈദ. മക്കൾ: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും. മാടവന പടിഞ്ഞാറേ മുഹയുദ്ദീൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140716/young-malayali-doctor-passed-away-dubai)