---
title: "arrest | കുവൈത്തിൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ സംഭവം; ഏ​ഴു പേ​ർ പി​ടി​യി​ൽ"
english_title: "#incident #theft #electriccables #Kuwait #Sevenpeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140831/incident-theft-electriccables-kuwait-sevenpeople-arrested"
published_at: "2023-08-21T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37c0fc8f37_kuwait.jpg"
keywords: []
---

# arrest | കുവൈത്തിൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ സംഭവം; ഏ​ഴു പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[ **വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ സംഭവം. ഏ​ഴു പേ​ർ പി​ടി​യി​ൽ. നാ​ല് ഏ​ഷ്യ​ക്കാ​രെ​യും മൂ​ന്ന് അ​റ​ബി​ക​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[ **വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​ സംഭവം. ഏ​ഴു പേ​ർ പി​ടി​യി​ൽ. നാ​ല് ഏ​ഷ്യ​ക്കാ​രെ​യും മൂ​ന്ന് അ​റ​ബി​ക​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മോ​ഷ്ടി​ച്ച വൈ​ദ്യു​തി കേ​ബി​ളു​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​ർ​വാ​നി​യ അ​ന്വേ​ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള നാ​ലു പേ​രെ അ​റ​സ്റ്റു ​ചെയ്തിരിക്കുന്നത്. പ​രി​ശോ​ധ​ന​യി​ൽ ഒ​രു ട​ൺ വൈ​ദ്യു​തി കേ​ബി​ളു​ക​ൾ, ചെ​മ്പ് കേ​ബി​ളു​ക​ൾ, വ​യ​റു​ക​ൾ, കേ​ബി​ൾ മു​റി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ക്കുകയും ചെയ്തു.

ഒപ്പം മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ട​ച്ചി​ട്ട ക​ട​യി​ൽ നി​ന്ന് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച അ​റ​ബ് പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പേ​രെ​യും അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും വൈ​ദ്യു​തി കേ​ബി​ളു​ക​ൾ ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ​വ​രെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140831/incident-theft-electriccables-kuwait-sevenpeople-arrested)