---
title: "# migratory birds | ദേശാടനപക്ഷികളുടെ ഇടത്താവളമായി കുവൈത്ത് ; വരും ദിവസങ്ങൾ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ കുടിയേറും"
english_title: "#Kuwait # stopover #migratory #birds #Migratorybirds #migrate #comingdays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140845/kuwait-stopover-migratory-birds-migratorybirds-migrate-comingdays"
published_at: "2023-08-21T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3839fc7e9e_migratory_birds.jpg"
keywords: []
---

# # migratory birds | ദേശാടനപക്ഷികളുടെ ഇടത്താവളമായി കുവൈത്ത് ; വരും ദിവസങ്ങൾ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ കുടിയേറും

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[** വ​രും ദിവസങ്ങളിൽ കു​വൈ​ത്ത് വ​ൻ തോ​തി​ൽ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യേക്കും. കാ​ഴ്ച​ക​ളു​ടെ വ​ർ​ണ​ത്തൂ​വ​ലു​ക​ൾ വി​ട​ർ​ത്തി ദി​വ​സ​ങ്ങ​ൾ കു​വൈ​ത്തി​ൽ അവ തു​ട​രും. ഒ​ടു​വി​ൽ മ​റ്റൊ​രു ദേ​ശ​ത്തേ​ക്ക് പ​റ​ന്നു​പോ​കും. 60 സ്പീ​ഷീ​സി​ലു​ള്ള 415 ഇ​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ ഈ ​വ​ർ​ഷം കു​വൈ​ത്തി​ൽ എ​ത്തു​മെ​ന്ന് കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ് (കെ.​ഇ.​എ​ൽ) മേ​ധാ​വി റ​സീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[** വ​രും ദിവസങ്ങളിൽ കു​വൈ​ത്ത് വ​ൻ തോ​തി​ൽ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യേക്കും. കാ​ഴ്ച​ക​ളു​ടെ വ​ർ​ണ​ത്തൂ​വ​ലു​ക​ൾ വി​ട​ർ​ത്തി ദി​വ​സ​ങ്ങ​ൾ കു​വൈ​ത്തി​ൽ അവ തു​ട​രും. ഒ​ടു​വി​ൽ മ​റ്റൊ​രു ദേ​ശ​ത്തേ​ക്ക് പ​റ​ന്നു​പോ​കും. 60 സ്പീ​ഷീ​സി​ലു​ള്ള 415 ഇ​നം ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ ഈ ​വ​ർ​ഷം കു​വൈ​ത്തി​ൽ എ​ത്തു​മെ​ന്ന് കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ് (കെ.​ഇ.​എ​ൽ) മേ​ധാ​വി റ​സീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി.

അതുപോൽഡ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ശ​ര​ത്കാ​ല കു​ടി​യേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഇ​ട​മാ​ണ് കു​വൈ​ത്ത്. കു​വൈ​ത്തി​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ സ്ഥാ​ന​വും, പ്ര​കൃ​തി​ദ​ത്ത​മാ​യ ഇ​ട​ങ്ങ​ളു​മാ​ണ് പ​ക്ഷി​ക​ൾ സു​ര​ക്ഷി​ത താ​വ​ള​മാ​ക്കുന്നു . റ​ഷ്യ, ക​സാ​ഖ്സ്താ​ൻ, അ​സ​ർ​ബൈ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കി​ഴ​ക്ക​ൻ, മ​ധ്യ ആ​ഫ്രി​ക്ക​യി​ലെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് പ​ക്ഷി​ക​ൾ സ​ഞ്ച​രി​ക്കു​ന്നു.

യൂ​റോ​പ്പി​ന്റെ വ​ട​ക്ക് കി​ഴ​ക്ക് നി​ന്ന് തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്കും ഒ​രു വി​ഭാ​ഗം സ​ഞ്ച​രി​ക്കു​ന്നു. കു​വൈ​ത്തി​ലു​ട​നീ​ളം പ്ര​കൃ​തി​ദ​ത്ത​മാ​യ 13 ത​ണ്ണീ​ർ​ത​ട​ങ്ങ​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലും ക​ട​ൽ തീ​ര​ങ്ങ​ളി​ലും പ​ല നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ​ക്ഷി​ക​ളെ കാ​ണാം. യാ​ത്ര​ക്കി​ടെ സം​ഭ​വി​ക്കു​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും സ്വാ​ഭാ​വി​ക പ​രാ​ഗ​ണ​ത്തി​ലൂ​ടെ ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ വ​ര​വ് പ​രി​സ്ഥി​തി വ്യ​വ​സ്ഥ​ക്കും നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140845/kuwait-stopover-migratory-birds-migratorybirds-migrate-comingdays)