---
title: "#DEATH | കുവൈത്തിലെ ഒരു ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി"
english_title: "#DEATH #bodies #twoexpatriates #found #farm #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140883/death-bodies-twoexpatriates-found-farm-kuwait"
published_at: "2023-08-21T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3aaef082ae_death.jpg"
keywords: []
---

# #DEATH | കുവൈത്തിലെ ഒരു ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ ഒരു ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ ഒരു ഫാമില്‍ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

അബ്ദാലിയിലെ ഒരു ഫാമിലാണ് പ്രവാസികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ യൂണിറ്റിന് വിവരം ലഭിച്ചയുടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് എത്തി.

കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍ ഇരുവരുടെയും ശരീരങ്ങളില്‍ ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140883/death-bodies-twoexpatriates-found-farm-kuwait)