---
title: "മലയാളി യുവാവിനെ വെടിവച്ച വിദേശിക്ക് 7 വർഷം തടവ്"
english_title: "Foreigner jailed for 7 years for shooting Malayalee youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141/foreigner-jailed-for-7-years-for-shooting-malayalee-youth"
published_at: "2021-09-22T14:51:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614af5bc4bad2_jail.jpg"
keywords: []
---

# മലയാളി യുവാവിനെ വെടിവച്ച വിദേശിക്ക് 7 വർഷം തടവ്

> **Lead Summary:** **റിയാദ് : **മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദിനെ ആക്രമിച്ച കേസിലാണ് സൗദി പ്രത്യേക കോടതിയുടെ വിധി.

## Article Content

**റിയാദ് : **മലയാളി യുവാവിനെ വെടിവച്ച സൗദി പൗരന് 7 വർഷം തടവും പിഴയും. കൊല്ലം കുളപ്പാടം കളീക്കൽ മേലേതിൽ ജിലാനി മൻസിലിൽ മുഹമ്മദിനെ ആക്രമിച്ച കേസിലാണ് സൗദി പ്രത്യേക കോടതിയുടെ വിധി.

റിയാദിലെ വാദി ദവാസിറിൽ ഓഗസ്റ്റ് 12നായിരുന്നു സംഭവം. വാഹനത്തിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ 30 വയസ്സുകാരൻ തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു. തുടയിൽ വെടിയേറ്റ മുഹമ്മദ് ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141/foreigner-jailed-for-7-years-for-shooting-malayalee-youth)