---
title: "റിയാദിൽ ആറുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "An expatriate Malayalee who had not gone home for six years died in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14102/an-expatriate-malayalee-who-had-not-gone-home-for-six-years-died-in-riyadh"
published_at: "2021-12-02T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8f5c866e6f_death.jpg"
keywords: []
---

# റിയാദിൽ ആറുവർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ് : **ആറുവർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ അബ്ദുൽ ജബ്ബാർ ആണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

## Article Content

**റിയാദ് : **ആറുവർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ അബ്ദുൽ ജബ്ബാർ ആണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

മൂന്ന് പതിറ്റാണ്ടായി സൗദിയിലുള്ള അബ്‍ദുൽ ജബ്ബാർ ആറ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. തിരിച്ചുവന്ന ശേഷം പിന്നീട് നാട്ടിലേക്ക് പോയിട്ടില്ല. കൊവിഡ് കാലമാണ് യാത്ര നീളാൻ ഇടയാക്കിയത്. പരേതനായ റഹ്മാൻ ഖാനാണ് പിതാവ്. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്‌.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവൂർ, വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പ്, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14102/an-expatriate-malayalee-who-had-not-gone-home-for-six-years-died-in-riyadh)