---
title: "#oman | ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിൽ "
english_title: "#oman #Omanrial #exchange #rate #all-time #record"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141125/oman-omanrial-exchange-rate-all-time-record"
published_at: "2023-08-22T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4e84f714e5_oman.jpg"
keywords: []
---

# #oman | ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിൽ 

> **Lead Summary:** **മസ്‌കറ്റ് : **ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു റിയാലിന് 215.80 രൂപ വരെയാണ് തിങ്കളാഴ്ച രാവിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.

## Article Content

**മസ്‌കറ്റ് : **ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു റിയാലിന് 215.80 രൂപ വരെയാണ് തിങ്കളാഴ്ച രാവിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.

അന്താരാഷ്ട്ര വിനിമയ നിരക്ക് പോര്‍ട്ടലായ 'എക്‌സ് ഇ എക്‌സ്‌ചേഞ്ച്' ഒരു ഒമാനി റിയാലിന് 216 രൂപയില്‍ കൂടുതല്‍ നിരക്കാണ് തിങ്കളാഴ്ച കാണിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനിമയ നിരക്കിലെ ഉയര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഇതിന് മുമ്പ് വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തിയത്.

അന്ന് 215.50 അടുത്താണ് റിയാലിന് നിരക്ക് എത്തിയത്. നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ കൂടുതല്‍ പ്രവാസികള്‍ വിനിമയ സ്ഥാപനങ്ങളിലെത്തിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി.

ഓണം അടുത്തെത്തിയതോടെ മലയാളികള്‍ കൂടുതലായും നാട്ടിലേക്ക് പണമയയ്ക്കുന്ന സമയം കൂടിയാണ്. ജൂണ്‍ മാസത്തിന്‍ 212.20 വരെ താഴ്ന്ന വിനിമയ നിരക്ക് ജൂലൈ മുതല്‍ ഉയരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141125/oman-omanrial-exchange-rate-all-time-record)