---
title: "#accident | ഉംറ തീർഥാടകാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനും നാലുമക്കൾക്കും ദാരുണാന്ത്യം, മാതാവിന് പരിക്ക്​ "
english_title: "#car #carrying #Umrahpilgrims #accident #father #fourchildren #death #mother #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141133/car-carrying-umrahpilgrims-accident-father-fourchildren-death-mother-injured"
published_at: "2023-08-22T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4f4e538048_umraccident.jpg"
keywords: []
---

# #accident | ഉംറ തീർഥാടകാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവിനും നാലുമക്കൾക്കും ദാരുണാന്ത്യം, മാതാവിന് പരിക്ക്​ 

> **Lead Summary:** **ജിദ്ദ: **സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക്​ പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ പിതാവും നാലുമക്കളുമാണ് മരിച്ചത്​.

## Article Content

**ജിദ്ദ: **സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു, ഒരാൾക്ക്​ പരിക്കേറ്റു. മക്ക-റിയാദ് റോഡിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ യു.എ.ഇയിൽനിന്നെത്തിയ ജോർദാൻ കുടുംബത്തിലെ പിതാവും നാലുമക്കളുമാണ് മരിച്ചത്​.

ഉംറ നിർവഹിച്ച ശേഷം കുടുംബം യു.എ.ഇയിലേക്ക് മടങ്ങു​മ്പോഴാണ്​ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്​. പിതാവും മാതാവും നാല്​ മക്കളുമാണ്​ വാഹനത്തിലുണ്ടായിരുന്നത്​.

പിതാവ്​ മാലിക്​ അക്​റം, മക്കളായ അക്​റം, മായ, ദനാ, ദീമ എന്നിവരാണ്​ മരിച്ചത്​. മാതാവ്​ വലിയ പരി​ക്കുകളി​ല്ലാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഹുഫുഫ്​ മേഖല കിങ്​ ഫഹദ്​ ആശുപത്രി മോർച്ചറിയിലേക്ക്​​ മാറ്റി.

നടപടികൾ പൂർത്തിയാക്കാൻ സൗദിയിലെ ജോർദാൻ എംബസി രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141133/car-carrying-umrahpilgrims-accident-father-fourchildren-death-mother-injured)