---
title: "#flightcancelled | കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി"
english_title: "#flightcancelled #AirIndiaExpress #flight #from #Kozhikode #Dubai #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141380/flightcancelled-airindiaexpress-flight-from-kozhikode-dubai-cancelled"
published_at: "2023-08-23T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e64cbfed5bb_air_india.jpg"
keywords: []
---

# #flightcancelled | കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

> **Lead Summary:** **കരിപ്പൂര്‍ : **കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

## Article Content

**കരിപ്പൂര്‍ : **കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.

എല്ലാ യാത്രക്കാരുടെയും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങിന് പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് യന്ത്രത്തകരാര്‍ ഉണ്ടെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്.

എയര്‍പോര്‍ട്ട് റണ്‍വേ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതിനാല്‍ ആറു മണിക്ക് ശേഷം ഇതേ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് ഇതില്‍ തന്നെ കയറ്റി വിടുകയോ വൈകിട്ട് ഏഴു മണിക്കുള്ള വിമാനത്തില്‍ കയറ്റുകയോ ചെയ്യുമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് യാത്രക്കാരോട് വിമാനത്താവളത്തില്‍ എത്താന്‍ അറിയിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141380/flightcancelled-airindiaexpress-flight-from-kozhikode-dubai-cancelled)