---
title: "#death | കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#native #Kozhikode #passed #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141508/native-kozhikode-passed-away-bahrain"
published_at: "2023-08-24T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e765916f134_vatakaranative.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:** ബഹ്റൈനിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു. വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.

## Article Content

**മനാമ:** ബഹ്റൈനിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു. വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.

റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141508/native-kozhikode-passed-away-bahrain)