---
title: "#accident | റിയാദിൽ വാനും ട്രെയിലറും കൂട്ടിയിടിച്ച്​ പ്രവാസി മലയാളി മരിച്ചു"
english_title: "#non-resident #Malayali #died #collision # van #trailer #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141555/non-resident-malayali-died-collision-van-trailer-riyadh"
published_at: "2023-08-25T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e812ea1fd08_riad.jpg"
keywords: []
---

# #accident | റിയാദിൽ വാനും ട്രെയിലറും കൂട്ടിയിടിച്ച്​ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: [**വാനും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്​ച​ ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി ​േകാട്ടയിൽ ആണ് മരിച്ചത്. ഒപ്പം അപകടത്തിൽ മറ്റ്​ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട് .

## Article Content

**റിയാദ്: [**വാനും ട്രെയിലറും കൂട്ടിയിടിച്ച്​ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ വ്യാഴാഴ്​ച​ ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി ​േകാട്ടയിൽ ആണ് മരിച്ചത്. ഒപ്പം അപകടത്തിൽ മറ്റ്​ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട് .

റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച്​ ട്രയ്​ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ് ചികിത്സക്കായി എത്തിച്ചത് .

മരിച്ച അലി കോട്ടയി​ലി​െൻറ പിതാവ്​ പരേതനായ അബ്​ദു. മാതാവ്​: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്​നാൻ, കെ. അയ്​മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141555/non-resident-malayali-died-collision-van-trailer-riyadh)