---
title: "#hanged |പ്രവാസി യുവാവ്  ബി​ഷ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ  "
english_title: "#Expatriate #youth #hanged #Bisha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141777/expatriate-youth-hanged-bisha"
published_at: "2023-08-26T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e958da647ba_death.jpg"
keywords: []
---

# #hanged |പ്രവാസി യുവാവ്  ബി​ഷ​യി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ  

> **Lead Summary:** **ബി​ഷ: **ബി​ഹാ​ർ ഗോ​പാ​ൽ​ഗ​ഞ്ച് സ്വ​ദേ​ശി തൈ​ബ് അ​ലി ബി​ഷ​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. രാ​വി​ലെ കൂ​ടെ താ​മ​സി​ക്കു​ന്ന പാ​കി​സ്താ​നി സ്വ​ദേ​ശി​യോ​ടൊ​ത്ത് പ്ര​ഭാ​ത ന​മ​സ്കാ​രം ക​ഴി​ഞ്ഞു​വ​ന്നു ഫോ​ൺ ചെ​യ്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന തൈ​ബ് അ​ലി മ​റ്റു​ള്ള​വ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ കെ​ട്ടി​ത്തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

## Article Content

**ബി​ഷ: **ബി​ഹാ​ർ ഗോ​പാ​ൽ​ഗ​ഞ്ച് സ്വ​ദേ​ശി തൈ​ബ് അ​ലി ബി​ഷ​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. രാ​വി​ലെ കൂ​ടെ താ​മ​സി​ക്കു​ന്ന പാ​കി​സ്താ​നി സ്വ​ദേ​ശി​യോ​ടൊ​ത്ത് പ്ര​ഭാ​ത ന​മ​സ്കാ​രം ക​ഴി​ഞ്ഞു​വ​ന്നു ഫോ​ൺ ചെ​യ്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന തൈ​ബ് അ​ലി മ​റ്റു​ള്ള​വ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ കെ​ട്ടി​ത്തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഉ​ട​ൻ സു​ഹൃ​ത്തു​ക്ക​ൾ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പൊ​ലീ​സ് മൃ​ത​ദേ​ഹം ബി​ഷ കി​ങ് അ​ബ്ദു​ള്ള ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. 12 വ​ർ​ഷ​മാ​യി ബി​ഷ​ക്ക് അ​ടു​ത്ത് ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​ക​രി​ക്കാ​ൻ ബി​ഷ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫ​യ​ർ അം​ഗ​വു​മാ​യ അ​ബ്ദു​ൽ അ​സീ​സ് പാ​തി​പ​റ​മ്പ​ൻ കൊ​ണ്ടോ​ട്ടി​യെ തൈ​ബ് അ​ലി​യു​ടെ കു​ടും​ബം ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​യ​മ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബി​ഷ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​രേ​ത​ന് നാ​ട്ടി​ൽ ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141777/expatriate-youth-hanged-bisha)