---
title: "#death |   ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു"
english_title: "#Malayali #died #due #heartattack #Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/141946/malayali-died-due-heartattack-riyadh"
published_at: "2023-08-26T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea0dea7c911_death.jpg"
keywords: []
---

# #death |   ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. വയനാട് മാനന്തവാടി തിരുനെല്ലി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി ആണ് മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിൽ അന്തരിച്ചു. വയനാട് മാനന്തവാടി തിരുനെല്ലി ചെറുമത്തൂർ അപ്പപ്പാറ സ്വദേശി കോണ്ടിമൂല വീട്ടിൽ നാസർ അക്കോളി ആണ് മരിച്ചത്.

റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഹംസ കോണ്ടിമൂല-മർയം ദമ്പതികളുടെ മകനാണ്.  ഭാര്യ: സൽമ. ഏകമകൾ: കെ.എൻ. റംഷീന.

മരണാനന്തര നിയമ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, ദഖ്വാൻ എന്നിവർ രംഗത്തുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/141946/malayali-died-due-heartattack-riyadh)