---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി"
english_title: "#death #Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142191/death-expatriate-malayali-passedaway-kuwait"
published_at: "2023-08-27T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb8120374b1_Untitled-1.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

> **Lead Summary:** **കുവൈത്ത് സിറ്റി : ** തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ കുവൈത്തിൽ നിര്യാതനായി.

## Article Content

**കുവൈത്ത് സിറ്റി : ** തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്‌ദുൽ കുവൈത്തിൽ നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഞായറാഴ്‌ച ഉച്ചക്ക് 12 ഓടെയാണ് മരണം.

ഗ്ലോബൽ പ്രൊജക്റ്റ് കമ്പനിയിൽ ഐ.ടി ഡിപ്പാർട്മെന്റിലായിരുന്നു ജോലി. മെഹ്ബൂലയിലായിരുന്നു താമസം.

പിതാവ്: വാടാനപ്പള്ളി പരേതനായ പണിക്കവീട്ടിൽ അബ്‌ദു. മാതാവ്:ഹലീമ. ഭാര്യ:സഫ്‌ന. മകൾ: അമീന.

സഹോദരങ്ങൾ: ഡോ. സാദിഖ് അബ്‌ദുൽ (അദാൻ ഹോസ്പിറ്റൽ), ഷാജി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142191/death-expatriate-malayali-passedaway-kuwait)