---
title: "#plane | മദ്യപിച്ച് യാത്രക്കാർ ബഹളം വെച്ചു;  ദുബായ്–കൊച്ചി വിമാനം അടിയന്തരമായി ഇറക്കി"
english_title: "#plane #Drunkenpassengers #made #noise #Dubai-Kochi #flight #made #emergency #landing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142195/plane-drunkenpassengers-made-noise-dubai-kochi-flight-made-emergency-landing"
published_at: "2023-08-27T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb89c48e353_plane.jpg"
keywords: []
---

# #plane | മദ്യപിച്ച് യാത്രക്കാർ ബഹളം വെച്ചു;  ദുബായ്–കൊച്ചി വിമാനം അടിയന്തരമായി ഇറക്കി

> **Lead Summary:** **ദുബായ് : ** മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി.

## Article Content

**ദുബായ് : ** മദ്യപിച്ച് 4 യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ദുബായ്–കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി.

4 പേരെയും രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറിയ ശേഷമാണ് യാത്ര തുടർന്നത്.

അമിതമായി മദ്യപിച്ച ഇവർ പരസ്പരം വഴക്കിടുകയും ഉച്ചത്തിൽ സംസാരിച്ച് സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാർ ഇടപെട്ടെങ്കിലും ശാന്തരായില്ല. തുടർനാണ് വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരിൽനിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഇതേസമയം ദുബായിൽനിന്ന് ടെൽ അവീവിലേക്ക് വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്ലൈ ദുബായ് വിമാനം 5 മണിക്കൂർ വൈകിയതിനും കാരണം യാത്രക്കാർ തമ്മിലുണ്ടായ പ്രശ്നമാണെന്ന് വിമാന കമ്പനി അറിയിച്ചു. ഇതര യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142195/plane-drunkenpassengers-made-noise-dubai-kochi-flight-made-emergency-landing)