---
title: "#SAUDI | സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​യാ​ഴ്​​ച കാ​ലാ​വ​സ്ഥ മാ​റി​യേ​ക്കും"
english_title: "#SAUDI #weather #may #change #SaudiArabia #week."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142340/saudi-weather-may-change-saudiarabia-week"
published_at: "2023-08-28T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecc0316fb8f_SAUDI.jpg"
keywords: []
---

# #SAUDI | സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​യാ​ഴ്​​ച കാ​ലാ​വ​സ്ഥ മാ​റി​യേ​ക്കും

> **Lead Summary:** **യാം​ബു : **സൗ​ദി അ​റേ​ബ്യ​യി​ൽ നാ​ലു ദി​വ​സം ക​ഴി​ഞ്ഞാ​ൽ വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കാ​നും കാ​ലാ​വ​സ്ഥ മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്‌ ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ.

## Article Content

**യാം​ബു : **സൗ​ദി അ​റേ​ബ്യ​യി​ൽ നാ​ലു ദി​വ​സം ക​ഴി​ഞ്ഞാ​ൽ വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കാ​നും കാ​ലാ​വ​സ്ഥ മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്‌ ഈ ​രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ.

സെ​പ്​​റ്റം​ബ​റോ​ടെ ശ​ര​ത്കാ​ല​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ​ക്താ​വ്​ അ​ഖീ​ൽ അ​ൽ അ​ഖീ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​മാ​സം അ​വ​സാ​ന​വാ​രം ഒ​രു പ​രി​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ൾ താ​പ​നി​ല ക്ര​മേ​ണ കു​റ​യു​ന്ന ഘ​ട്ട​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട് പ​റ​ഞ്ഞു.

ഈ ​കാ​ല​യ​ള​വി​ൽ, രാ​ജ്യ​ത്തി​​ന്‍റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു. സൗ​ദി​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് മ​ക്ക, മ​ദീ​ന, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​യും സ​ജീ​വ​മാ​യ പൊ​ടി​ക്കാ​റ്റും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സൗ​ദി​യി​ലും മ​റ്റു​ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ശ​ര​ത്കാ​ല​ത്തി​​ന്‍റെ തു​ട​ക്ക​വും ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ വ​സ​ന്ത​ത്തി​​ന്‍റെ തു​ട​ക്ക​വും ആ​യി​രി​ക്കും അ​ടു​ത്ത മാ​സം പ്ര​ക​ട​മാ​കു​ക എ​ന്ന സൂ​ച​ന​യും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

ശ​ര​ത്കാ​ലം പ​ടി​ഞ്ഞാ​റു ഭാ​ഗ​ങ്ങ​ളി​ലെ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ല​ക​ളു​ടെ നി​റം മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് സം​ഭ​വി​ക്കു​ന്നി​ല്ല.

സെ​പ്റ്റം​ബ​ർ ര​ണ്ടാം വാ​രം മു​ത​ൽ ത​ണു​പ്പു​കാ​ലം ആ​വു​ന്ന​തു​വ​രെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ​ക​ലി​​ന്‍റെ നീ​ളം കു​റ​യു​ക​യും താ​പ​നി​ല കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142340/saudi-weather-may-change-saudiarabia-week)