---
title: "#saudi | സൗദിയിൽ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിന് അനുമതി "
english_title: "#saudi  Law for the Protection of the Rights of Persons with Disabilities approved in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142342/saudi-law-for-the-protection-of-the-rights-of-persons-with-disabilities-approved-in-saudi-arabia"
published_at: "2023-08-28T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecc2195ab0f_Untitled-1.jpg"
keywords: []
---

# #saudi | സൗദിയിൽ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിന് അനുമതി 

> **Lead Summary:** **റിയാദ് : ** സൗദി അറേബ്യയിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുള്ള പുതിയ നിയമത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകി.

## Article Content

**റിയാദ് : ** സൗദി അറേബ്യയിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുള്ള പുതിയ നിയമത്തിന് മന്ത്രിതല സമിതി അംഗീകാരം നൽകി.

സാധാരണക്കാരെപ്പോലെ എല്ലാ സേവനങ്ങളിലും ഭിന്നശേഷിക്കാർക്ക് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വികലാംഗരുടെ പരിപാലന അതോറിറ്റിയുടെ സിഇഒ ഹിഷാം അൽ ഹൈദരി പറഞ്ഞു.

വിനോദം, സംസ്കാരം, കായികം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലും ഭിന്നശേഷിക്കാർക്ക് പ്രവേശനം എളുപ്പമാക്കും വിധത്തിൽ സമഗ്ര അഴിച്ചുപണിയുണ്ടാകും.

വൈകല്യമുള്ള വ്യക്തികളുമായി ഫലപ്രദമായി ഇടപെഴകുന്നതിന് വാക്കാലോ രേഖാമൂലമോ ആംഗ്യഭാഷ തുടങ്ങി ഉചിതമായ ആശയവിനിമയ രീതികളുടെ ഉപയോഗം നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142342/saudi-law-for-the-protection-of-the-rights-of-persons-with-disabilities-approved-in-saudi-arabia)