---
title: "#QatarAirways | മികച്ച ഇന്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്."
english_title: "#QatarAirways #Qatar #Airways #ranked #third #list #best #internationalairlines."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142473/qatarairways-qatar-airways-ranked-third-list-best-internationalairlines"
published_at: "2023-08-29T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ee2356f3f5c_qatar.jpg"
keywords: []
---

# #QatarAirways | മികച്ച ഇന്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്.

> **Lead Summary:** **ദോഹ : **ഈ വർഷത്തെ ഏറ്റവും മികച്ച ഇന്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്.

## Article Content

**ദോഹ : **ഈ വർഷത്തെ ഏറ്റവും മികച്ച ഇന്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്.

യുഎസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിന്റെ 2023 എയർലൈൻ സൂചികയിലാണ് 7.50 സ്‌കോർ നേടി ഖത്തർ എയർവേയ്‌സ് മൂന്നാമതെത്തിയത്.

ജപ്പാൻ ആണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ എയർലൈൻ രണ്ടാം സ്ഥാനത്തും. ലോകത്തിലെ 50 എയർലൈനുകളാണ് പട്ടികയിലുള്ളത്.

ഓൺ ബോർഡ് എന്റർടെയ്ൻമെന്റ്, ഭക്ഷണം, സീറ്റ് കംഫർട്ട്, സ്റ്റാഫ് സർവീസ് തുടങ്ങിയ കാര്യങ്ങളിൽ അഞ്ചിൽ 4 ആണ് ഖത്തർ എയർവേയ്‌സിന്റെ സ്‌കോർ.

ഏറ്റവും കുറഞ്ഞ ക്യാൻസലേഷൻ നിരക്കും ഖത്തർ എയർവേയ്‌സിനാണ്-0.33 ശതമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142473/qatarairways-qatar-airways-ranked-third-list-best-internationalairlines)