---
title: "കൊവാക്‌സിന് ഖത്തറില്‍ അംഗീകാരം"
english_title: "covaxin approved in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14264/covaxin-approved-in-qatar"
published_at: "2021-12-03T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa237be2888_covaxin.jpg"
keywords: []
---

# കൊവാക്‌സിന് ഖത്തറില്‍ അംഗീകാരം

> **Lead Summary:** **ദോഹ : **ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.

## Article Content

**ദോഹ : **ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.

കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.

നിലവില്‍ കൊവാക്‌സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവയാണ് ഖത്തറില്‍ ഉപാധികള്‍ക്ക് വിധേയമായി അംഗീകരിച്ച വാക്‌സിനുകള്‍. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ആസ്ട്രസെനക(കോവിഷീല്‍ഡ്)എന്നിവയാണ് ഉപാധികളില്ലാതെ ഖത്തര്‍ അംഗീകരിച്ച വാക്‌സിനുകള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14264/covaxin-approved-in-qatar)