---
title: "#saudi | പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു"
english_title: "#saudi #SaudiArabian #fighter #jet #crashed #during #training"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142659/saudi-saudiarabian-fighter-jet-crashed-during-training"
published_at: "2023-08-30T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef7301d330d_saudi.jpg"
keywords: []
---

# #saudi | പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു

> **Lead Summary:** **ജിദ്ദ : **പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**ജിദ്ദ : **പരിശീലനത്തിനിടെ സൗദി അറേബ്യൻ യുദ്ധവിമാനം തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.

സൗദി കിഴക്കൻ പ്രവിശ്യയിൽ ‘ടൊർണാഡോ’ ഇനത്തിൽപെട്ട യുദ്ധവിമാനമാണ്​ പരിശീലനത്തിനിടെ വീണത്​.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്​ 3.44ന് ദമ്മാമിലെ ദഹ്‌റാനിൽ കിങ്​ അബ്​ദുൽ അസീസ് എയർ ബേസി​ൽ പതിവ് പരിശീലനത്തിനിടെയാണ്​​ റോയൽ സൗദി എയർഫോഴ്‌സി​െൻറ വിമാനം വീണതെന്ന്​ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.

ലൈഫ് സീറ്റ് ഉപയോഗിച്ച്​ വിമാന ജീവനക്കാർ രക്ഷപ്പെട്ടു. വിമാനാപകടത്തി​ന്‍റെ ഫലമായി ഗ്രൗണ്ട്​​ പരിക്കുകളോ നാശനഷ്​ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ്​ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142659/saudi-saudiarabian-fighter-jet-crashed-during-training)