---
title: "#KUWAIT | കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു; 92 പ്രവാസികള്‍ അറസ്റ്റിൽ "
english_title: "#KUWAIT #Raids #continue #Kuwait #catch #illegal #expatriates #92expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142664/kuwait-raids-continue-kuwait-catch-illegal-expatriates-92expatriates-arrested"
published_at: "2023-08-30T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef76ca4394c_arrest.jpg"
keywords: []
---

# #KUWAIT | കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു; 92 പ്രവാസികള്‍ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാനുള്ള പരിശോധനകള്‍ തുടരുന്നു.

ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 92 പ്രവാസികള്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരാണ് പിടിയിലായത്. താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്.

ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അര്‍ദിയ ഇന്‍ഡസ്ട്രിയല്‍, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്ക് ജോലി നല്‍കിയ സ്ഥാപനവും പരിശോധിച്ചു. ഇവിടെ നിന്നും ആറ് നിയമലംഘകരാണ് പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റഫര്‍ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142664/kuwait-raids-continue-kuwait-catch-illegal-expatriates-92expatriates-arrested)