---
title: "#OMAN | ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്ക് "
english_title: "#OMAN #Sixpeople #injured #fire #commercial #center #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142668/oman-sixpeople-injured-fire-commercial-center-oman"
published_at: "2023-08-30T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef7e993e543_OMAN.jpg"
keywords: []
---

# #OMAN | ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്ക് 

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈല്‍ വിലായത്തിലെ കൊമേഴ്‌സ്യല്‍ സെന്ററിലാണ് തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തില്‍ നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.

പരിക്കേറ്റ ആറുപേര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142668/oman-sixpeople-injured-fire-commercial-center-oman)