---
title: "ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ മരപ്പണിശാലയില്‍ തീപിടിത്തം"
english_title: "A fire broke out in a carpentry factory in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14267/a-fire-broke-out-in-a-carpentry-factory-in-oman"
published_at: "2021-12-03T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa28b668be2_oman.jpg"
keywords: []
---

# ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ മരപ്പണിശാലയില്‍ തീപിടിത്തം

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലക്ക് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലുള്ള മബേല വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലയിലാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലക്ക് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലുള്ള മബേല വ്യവസായ കേന്ദ്രത്തിലെ ഒരു മരപ്പണിശാലയിലാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുവാന്‍ അധികൃതര്‍ സ്ഥാപനങ്ങളോടും കമ്പനികളോടും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14267/a-fire-broke-out-in-a-carpentry-factory-in-oman)