---
title: "#death | കോഴിക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി"
english_title: "#native # Kozhikode #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142796/native-kozhikode-passedaway-riyadh"
published_at: "2023-08-31T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f06889c12b2_riad.jpg"
keywords: []
---

# #death | കോഴിക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി

> **Lead Summary:** **റിയാദ്: [ **കോഴിക്കോട്​ സ്വദേശിയായ യുവാവ്​ റിയാദിന് സമീപം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് ആണ്​ മരിച്ചത്​. റിയാദിൽനിന്ന്​ 100 കിലോമീറ്റർ അകലെ ദക്​ലയിലാണ് മരണം സംഭവിച്ചത് .

## Article Content

**റിയാദ്: [ **കോഴിക്കോട്​ സ്വദേശിയായ യുവാവ്​ റിയാദിന് സമീപം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് ആണ്​ മരിച്ചത്​. റിയാദിൽനിന്ന്​ 100 കിലോമീറ്റർ അകലെ ദക്​ലയിലാണ് മരണം സംഭവിച്ചത് .

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈംമല കെ.എം.സി.സിയുടെ ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഹുറൈംലയിൽ ഖബറടക്കും. മുഹമ്മദ്‌ ഷാഫിയാണ് മരിച്ച ലുക്മാനുൽ ഹഖിന്റെ പിതാവ്. മാതാവ്: നദീറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142796/native-kozhikode-passedaway-riyadh)