---
title: "#UAE | യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത"
english_title: "#UAE #Chance #rain #various #places #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142848/uae-chance-rain-various-places-uae"
published_at: "2023-08-31T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0ae0e0d2df_RAIN.jpg"
keywords: []
---

# #UAE | യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

> **Lead Summary:** **അബുദാബി : ** യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

## Article Content

**അബുദാബി : ** യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.

രാജ്യത്തെ താപനില കുറയുമെന്നും രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കിഴക്കന്‍ മേഖലയിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.

വിവിധ പ്രദേശങ്ങളില്‍ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ താപനിലയിലും മാറ്റമുണ്ടാകും. കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും.

അബുദാബിയില്‍ 45 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാത്രി സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടി നില്‍ക്കും. അതിനാല്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142848/uae-chance-rain-various-places-uae)