---
title: "യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു"
english_title: "The UAE and France have signed important agreements"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14285/the-uae-and-france-have-signed-important-agreements"
published_at: "2021-12-03T21:37:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa4120d6e84_uae.jpg"
keywords: []
---

# യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

> **Lead Summary:** **ദുബൈ:** റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്.

## Article Content

**ദുബൈ:** റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്.

എക്‌സ്‌പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 80 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ട്വീറ്റ് ചെയ്തു.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അഭിവാദ്യങ്ങള്‍ ഫ്രാന്‍സ് പ്രസിഡന്റിന് അബുദാബി കിരീടാവകാശി കൈമാറി. സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ യുഎഇയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും മാക്രോണ്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

നിക്ഷേപം, സാമ്പത്തിക മേഖലകള്‍, സാങ്കേതിക വിദ്യ, ഊര്‍ജം, ഭക്ഷ്യസുരക്ഷ, സാംസ്‌കാരിക-വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ സഹകരിക്കുന്നതിനാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകളിലും ധാരണകളിലുമെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14285/the-uae-and-france-have-signed-important-agreements)