---
title: "#death | പ്രശസ്​ത സൗദി സാഹിത്യകാരൻ മുഹമ്മദ്​ അൽവാൻ അന്തരിച്ചു"
english_title: "#Famous #Saudiwriter #MuhammadAlwan #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142854/famous-saudiwriter-muhammadalwan-passedaway"
published_at: "2023-08-31T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0b0c2a8cfb_saudi.jpg"
keywords: []
---

# #death | പ്രശസ്​ത സൗദി സാഹിത്യകാരൻ മുഹമ്മദ്​ അൽവാൻ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: [ **സൗദി അറേബ്യയിലെ പ്രശസ്​ത എഴുത്തുകാരനും സാംസ്​കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ്​ ഉന്നതോദ്യോഗസ്​ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 1950ൽ അബഹയിലാണ്​ ജനനം. ഒപ്പം 1974ൽ കിങ്​ സൗദി യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി.

## Article Content

**ജിദ്ദ: [ **സൗദി അറേബ്യയിലെ പ്രശസ്​ത എഴുത്തുകാരനും സാംസ്​കാരിക പ്രവർത്തകനും പത്രപ്രവർത്തകനും മുൻ ഗവൺമെൻറ്​ ഉന്നതോദ്യോഗസ്​ഥനുമായ മുഹമ്മദ് അൽവാൻ അന്തരിച്ചു. 1950ൽ അബഹയിലാണ്​ ജനനം. ഒപ്പം 1974ൽ കിങ്​ സൗദി യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദം നേടി.

അദ്ദേഹം നിരവധി പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളോളം ‘അൽയമാമ’ മാസികയുടെയും ‘അൽറിയാദ്’ പത്രത്തിന്റെയും സാംസ്കാരിക പേജുകളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട് . ഒപ്പം സാഹിത്യ ക്ലബ്ബുകളിലും കലാസാംസ്കാരിക സംഘടനകളിലും കഥാസായാഹ്​നങ്ങളിലും സ്ഥിരമായി പങ്കെടുക്കുകയും ചെയ്തിരുന്നു .

അസീർ ഫൗണ്ടേഷൻ ഫോർ പ്രസ് ആൻഡ് പബ്ലിഷിങ്ങിന്റെ സ്ഥാപക അംഗമായിരുന്നു . സൗദി വാർത്താ മന്ത്രാലയത്തിലാണ്​ ഔദ്യോഗിക ജീവിതത്തിന്​ തുടക്കം. ക്രമേണ ആഭ്യന്തര വിവര കാര്യങ്ങളുടെ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ആയി ഉയർന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിരവധിപേർ അനുശോചിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142854/famous-saudiwriter-muhammadalwan-passedaway)