---
title: "#SAUDI | സൗദിയുടെ പല ഭാഗങ്ങളിലും മഴ ശക്തം; കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങൾ "
english_title: "#SAUDI #Heavyrain #many #parts #SaudiArabia #Lots #damage #due #wind #rain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142855/saudi-heavyrain-many-parts-saudiarabia-lots-damage-due-wind-rain"
published_at: "2023-08-31T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0b13609406_SAUDI.jpg"
keywords: []
---

# #SAUDI | സൗദിയുടെ പല ഭാഗങ്ങളിലും മഴ ശക്തം; കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങൾ 

> **Lead Summary:** **ജിസാൻ : **സൗദിയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി. കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായതായി റിപോർട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയുടെ പ്രത്യാഘാതങ്ങൾ റിപോർട്ട് ചെയ്തത്.

## Article Content

**ജിസാൻ : **സൗദിയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി. കാറ്റിലും മഴയിലും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായതായി റിപോർട്ടുകളുണ്ട്. ജിസാനിലേയും അസീറിലേയും വിവിധ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയുടെ പ്രത്യാഘാതങ്ങൾ റിപോർട്ട് ചെയ്തത്.

ജിസാൻ യൂണിവേഴ്സിറ്റിയിൽ വനിതാ കാത്തിരിപ്പ് മുറിയുടെ മേൽക്കൂര ശക്തമായ മഴയിൽ ഇടിഞ്ഞ് വീണു.

മഴവെള്ളം സീലിങ്ങിലേയ്ക്ക് ഒഴുകിയതിനെത്തുടർന്ന് മുകൾത്തട്ടിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. ഈ സമയത്ത് മുറിയുടെ മറ്റൊരു ഭാഗത്തായിരുന്നു വിദ്യാർഥിനികൾ. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല.

കൂടാതെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ക്ലാസ് നിർത്തിവെക്കാത്തതിലും അധികൃതർ വിശദീകരണം തേടി. മേഖലയുടെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും വിട്ട് നൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അസീർ മേഖലയിൽ അതി ശക്തമായ മഴയും മിന്നലും ഉണ്ടായി.

അതേസമയം, കനത്ത മഴയെ തുടർന്ന് ജിസാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (വ്യാഴം) അവധി പ്രഖ്യാപിച്ചിരുന്നു. പഠനം മദ്റസത്തി പ്ലാറ്റ്ഫോം വഴി ഓൺലൈനിലൂടെ നൽകണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142855/saudi-heavyrain-many-parts-saudiarabia-lots-damage-due-wind-rain)