---
title: "#accident |  റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ പ്രവാസി കാ​റി​ടി​ച്ചു മ​രി​ച്ചു"
english_title: "#UP #native #killed #car #while #crossing #road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142951/up-native-killed-car-while-crossing-road"
published_at: "2023-09-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f181bda2176_death.jpg"
keywords: []
---

# #accident |  റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ പ്രവാസി കാ​റി​ടി​ച്ചു മ​രി​ച്ചു

> **Lead Summary:** **ന​ജ്റാ​ൻ: **റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ യു.​പി സ്വ​ദേ​ശി കാ​റി​ടി​ച്ചു മ​രി​ച്ചു. തെ​ക്ക​ൻ സൗ​ദി അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ന​ജ്​​റാ​നി​ലെ അ​റീ​സ​യി​ലാ​ണ്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച് മു​ഹ​മ്മ​ദ് ഫ​റാ​ഷ് ഗു​ൽ​ഫാം മ​രി​ച്ച​ത്.

## Article Content

**ന​ജ്റാ​ൻ: **റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ യു.​പി സ്വ​ദേ​ശി കാ​റി​ടി​ച്ചു മ​രി​ച്ചു. തെ​ക്ക​ൻ സൗ​ദി അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ന​ജ്​​റാ​നി​ലെ അ​റീ​സ​യി​ലാ​ണ്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ച്ച് മു​ഹ​മ്മ​ദ് ഫ​റാ​ഷ് ഗു​ൽ​ഫാം മ​രി​ച്ച​ത്.

ന​ജ്റാ​ൻ സൂ​ഖ് ഷ​ഖ്​​വാ​നി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു യ​മ​ൻ പൗ​ര​നോ​ടൊ​പ്പം മു​ഹ​മ്മ​ദ് ഫ​റാ​ഷ്​ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

ര​ണ്ടു പേ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു. കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ന​ജ്റാ​നി​ൽ ഖ​ബ​റ​ട​ക്കി.

ന​ജ്റാ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ സ​ലീം ഉ​പ്പ​ള, സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഫ​റാ​ഷി​ന്റെ സ​ഹോ​ദ​ര​ൻ ഫ​യാ​സും സു​ഹൃ​ത്തു​ക്ക​ളും ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142951/up-native-killed-car-while-crossing-road)