---
title: "#fakemessage  |  യു എ യിൽ വ്യാജ സന്ദേശം വഴി പണം കവര്‍ച്ച: ഏഴംഗ സംഘം അറസ്റ്റിൽ"
english_title: "#Money #theft #through #fakemessage #UAE # 7-member #gang #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142959/money-theft-through-fakemessage-uae-7-member-gang-arrested"
published_at: "2023-09-01T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f187029a921_fake.jpg"
keywords: []
---

# #fakemessage  |  യു എ യിൽ വ്യാജ സന്ദേശം വഴി പണം കവര്‍ച്ച: ഏഴംഗ സംഘം അറസ്റ്റിൽ

> **Lead Summary:** **റാ​സ​ല്‍ഖൈ​മ:[ **ബാ​ങ്കു​ക​ളി​ല്‍നി​ന്നെ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ വി​ളി​ച്ചും എ​സ്.​എം.​എ​സ്, വാ​ട്സ്ആ​പ് മു​ഖേ​ന​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡേ​റ്റ​ക​ള്‍ ശേ​ഖ​രി​ച്ച് പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ താ​രി​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് അ​റി​യി​ച്ചു.

## Article Content

**റാ​സ​ല്‍ഖൈ​മ:[ **ബാ​ങ്കു​ക​ളി​ല്‍നി​ന്നെ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ വി​ളി​ച്ചും എ​സ്.​എം.​എ​സ്, വാ​ട്സ്ആ​പ് മു​ഖേ​ന​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡേ​റ്റ​ക​ള്‍ ശേ​ഖ​രി​ച്ച് പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന ഏ​ഴം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​താ​യി റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ താ​രി​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ഫ് അ​റി​യി​ച്ചു.

റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ന്‍ റൂ​മി​ൽ ല​ഭി​ച്ച റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ് വ​ന്‍ കു​റ്റ​വാ​ളി സം​ഘ​ത്തെ പിടികൂടിയത് . ബാ​ങ്ക് പ്ര​തി​നി​ധി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ത​ട്ടി​പ്പ് പ്ര​തി​നി​ധി​ക​ള്‍ അ​പ്ഡേ​ഷ​ന്‍ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞാ​ണ് വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​ത്. അ​ക്കൗ​ണ്ട്, ഡെ​ബി​റ്റ് കാ​ര്‍ഡ്, താ​മ​സ, ജോ​ലി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നി​ട​യി​ല്‍ ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ക​വ​ര്‍ച്ച​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച റാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഷാ​ര്‍ജ പൊ​ലീ​സു​മാ​യി സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലൂ​ടെ ഷാ​ര്‍ജ​യി​ല്‍നി​ന്നാ​ണ് കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒപ്പം ഇ​വ​രി​ല്‍നി​ന്ന് പ​ണ​വും യു.​എ.​ഇ​ക്ക് പു​റ​ത്തു​ള്ള​വ​രു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് കാ​ര്‍ഡു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ലാ​പ്ടോ​പ്പ്, ഡ​യ​റി, ടാ​ബ്, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സം​ഘ​ത്തി​ല്‍നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142959/money-theft-through-fakemessage-uae-7-member-gang-arrested)