---
title: "#fakecertificate | ​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ട​ൽ: ഏ​ഷ്യ​ക്കാ​ർ പിടിയിൽ "
english_title: "#Remand #Asian #who #got #job #using #fake #certificates #Done."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/142962/remand-asian-who-got-job-using-fake-certificates-done"
published_at: "2023-09-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1879265de3_fake.jpg"
keywords: []
---

# #fakecertificate | ​വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ട​ൽ: ഏ​ഷ്യ​ക്കാ​ർ പിടിയിൽ 

> **Lead Summary:** **മ​നാ​മ:** വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ടി​യ ഏ​ഷ്യ​ൻ വം​ശ​ജ​രെ റി​മാ​ന്‍റ്​ ചെ​യ്​​തു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ത​സ്​​തി​ക​യി​ൽ​ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**മ​നാ​മ:** വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ടി​യ ഏ​ഷ്യ​ൻ വം​ശ​ജ​രെ റി​മാ​ന്‍റ്​ ചെ​യ്​​തു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക ത​സ്​​തി​ക​യി​ൽ​ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ്​ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​യി​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച​യു​ട​ൻ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും ഇ​ന്‍റ​ർ​പോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യാ​ത്രാ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

12 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ്​ വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും ഏ​ഴ്​ ദി​വ​സം റി​മാ​ന്‍റി​ൽ വെ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ​ജോ​ലി നേ​ടു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര​ത്തി​ന്​ ഇ​ടി​വു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന്​ പ്രൊ​സി​ക്യൂ​ഷ​ൻ നി​രീ​ക്ഷി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/142962/remand-asian-who-got-job-using-fake-certificates-done)