---
title: "#beharin | ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി"
english_title: "#Bahrain #Action #against #13expatriate #fishermen #violated #law #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143040/bahrain-action-against-13expatriate-fishermen-violated-law-bahrain"
published_at: "2023-09-01T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1d664df8d2_Untitled-1.jpg"
keywords: []
---

# #beharin | ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി

> **Lead Summary:** ** ബ**ഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മൽസ്യബന്ധന തുറമുഖ വകുപ്പ്​ ഡയറക്​ടർ ഖാലിദ്​ അശ്ശീറാവി അറിയിച്ചു.

## Article Content

** ബ**ഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മൽസ്യബന്ധന തുറമുഖ വകുപ്പ്​ ഡയറക്​ടർ ഖാലിദ്​ അശ്ശീറാവി അറിയിച്ചു.

സമുദ്ര മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

സമുദ്ര സമ്പത്ത്​ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി മൽസ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്​. രാജ്യത്തിന്‍റെ മൽസ്യ സമ്പത്ത്​ സംരക്ഷിക്കുന്ന തരത്തിലാണ്​ അത്​ രൂപകൽപന ചെയ്​തിട്ടുള്ളത്​.

അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി.

കോസ്റ്റ്​ ഗാർഡ്​, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മൽസ്യ, സമുദ്ര സമ്പത്ത്​ സംരക്ഷിക്കാനുദ്ദേശിച്ചാണ്​.

വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ 13 പേർക്ക്​ ലൈസൻസില്ല എന്ന്​ കണ്ടെത്തിയത്​. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143040/bahrain-action-against-13expatriate-fishermen-violated-law-bahrain)