---
title: "#kuwait | കുവൈത്തില്‍ ഉച്ചജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു"
english_title: "#kuwait #ban #midday #work #Kuwait #ended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143043/kuwait-ban-midday-work-kuwait-ended"
published_at: "2023-09-01T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1d86a8a255_Untitled-1.jpg"
keywords: []
---

# #kuwait | കുവൈത്തില്‍ ഉച്ചജോലിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി മാൻപവർ അതോറിറ്റി പ്രഖ്യാപിച്ചു.

തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്ന് മുതൽ ഓ​ഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്.

ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയതായി മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി പറഞ്ഞു. 362 സൈറ്റുകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഇവിടെ നിന്ന് 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായും കണ്ടെത്തി. ആദ്യം നിയമലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു.

തൊഴിൽ സമയം കുറയ്ക്കാതെയും നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് ഉച്ചജോലി വിലക്ക് നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143043/kuwait-ban-midday-work-kuwait-ended)