---
title: "#SaudiArabia | സൗദി അറേബ്യയില്‍ കോളേജ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു"
english_title: "#roof #college #building #collapsed #Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143085/roof-college-building-collapsed-saudi-arabia"
published_at: "2023-09-01T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2035ceee57_soudi.jpg"
keywords: []
---

# #SaudiArabia | സൗദി അറേബ്യയില്‍ കോളേജ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

> **Lead Summary:** **ജിസാന്‍: **തെക്കു പടിഞ്ഞാറന്‍ സൗദിയിലെ ജിസാനില്‍ കോളേജ് കെട്ടിടത്തിലെ സീലിങ് തകര്‍ന്നു വീണു. ബുധനാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് കോളേജിലെ വനിതാ വിദ്യാര്‍ത്ഥിനികളുടെ വെയ്റ്റിങ് റൂമിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്.

## Article Content

**ജിസാന്‍: **തെക്കു പടിഞ്ഞാറന്‍ സൗദിയിലെ ജിസാനില്‍ കോളേജ് കെട്ടിടത്തിലെ സീലിങ് തകര്‍ന്നു വീണു. ബുധനാഴ്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് കോളേജിലെ വനിതാ വിദ്യാര്‍ത്ഥിനികളുടെ വെയ്റ്റിങ് റൂമിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്.

സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല. ആര്‍ക്കും പരിക്കേറ്റിട്ടുമില്ല. ജിസാന്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളേജ്. നാശനഷ്ടങ്ങള്‍ പരിഹരിച്ച് വരികയാണെന്ന് യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു.

സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉത്തരവിട്ടു. പ്രത്യേക കമ്മറ്റി രൂപീകരിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജിസാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143085/roof-college-building-collapsed-saudi-arabia)