---
title: "#death | ചികിത്സക്കായി നാട്ടിൽപോയ കോഴിക്കോട് സ്വദേശി മരിച്ചു "
english_title: "#native #Kozhikkode #went #home #treatment #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143102/native-kozhikkode-went-home-treatment-died"
published_at: "2023-09-01T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2112ae27f3_abdulla.jpg"
keywords: []
---

# #death | ചികിത്സക്കായി നാട്ടിൽപോയ കോഴിക്കോട് സ്വദേശി മരിച്ചു 

> **Lead Summary:** **മസ്കത്ത്: **കിഡ്നി സംബന്ധമായ ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽപോയ പ്രവാസി മരിച്ചു . കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിന്‍റെ മകൻ അബ്ദുല്ല ആണ് മരിച്ചത്.

## Article Content

**മസ്കത്ത്: **കിഡ്നി സംബന്ധമായ ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽപോയ പ്രവാസി മരിച്ചു . കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിന്‍റെ മകൻ അബ്ദുല്ല ആണ് മരിച്ചത്.

കഴിഞ്ഞ മാസം 11ന് എറണാകുളത്തെ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ, ഇന്നലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.

മബേലയിൽ കോഫിഷോപ്പ് ജീവനക്കാരനായിരുന്നു.

മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143102/native-kozhikkode-went-home-treatment-died)