---
title: "#Qatar | ഖത്തറില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു"
english_title: "#Fuel #prices #month #September #announced #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143116/fuel-prices-month-september-announced-qatar"
published_at: "2023-09-01T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2205040fdd_deesal.jpg"
keywords: []
---

# #Qatar | ഖത്തറില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു

> **Lead Summary:** ഖത്തറില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തിലെ നിരക്ക് തന്നെയാണ് സെപ്തംബറിലും തുടരുക.

## Article Content

ഖത്തറില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തിലെ നിരക്ക് തന്നെയാണ് സെപ്തംബറിലും തുടരുക.

ഖത്തര്‍ എനര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാലാണ്.

സൂപ്പര്‍ പെട്രോളിന് 2.10 റിയാല്‍, ഡീസലിന് 2.05 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. 2022 ഒക്ടോബര്‍ മുതല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143116/fuel-prices-month-september-announced-qatar)