---
title: "ദേശീയ ദിനത്തില്‍  ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; വൈറലായി ചിത്രം"
english_title: "Sheikh Hamdan joins twins on National Day; Image goes viral"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/14312/sheikh-hamdan-joins-twins-on-national-day-image-goes-viral"
published_at: "2021-12-04T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aad769d26ba_hamdan.jpg"
keywords: []
---

# ദേശീയ ദിനത്തില്‍  ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; വൈറലായി ചിത്രം

> **Lead Summary:** **ദുബൈ : **സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്. അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

**ദുബൈ : **സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്. അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. തന്റെ ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആറുമാസം പ്രായമുള്ള ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണിത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശൈഖ് ഹംദാന്‍ ഫോട്ടോ പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/14312/sheikh-hamdan-joins-twins-on-national-day-image-goes-viral)