---
title: "#arrest | വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്തം; ഒ​രാ​ൾ പി​ടി​യി​ൽ  "
english_title: "#fire #commercial #center #One #custody"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143211/fire-commercial-center-one-custody"
published_at: "2023-09-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2d19090b34_fire.jpg"
keywords: []
---

# #arrest | വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്തം; ഒ​രാ​ൾ പി​ടി​യി​ൽ  

> **Lead Summary:** സ​മാ​യി​ൽ വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​ന​ക​ത്ത് കു​ടു​ങ്ങു​ക​യും ചി​ല​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.

## Article Content

സ​മാ​യി​ൽ വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​ന​ക​ത്ത് കു​ടു​ങ്ങു​ക​യും ചി​ല​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​രു​ന്നു.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ന്‍റാ​ണ്​ തീ​വെ​ച്ച​യാ​ളെ പി​ടി​കൂ​ടി​യ​ത്. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് ​​അ​തോ​റി​റ്റി​യി​ലെ അ​ഗ്നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​കു​ക​യും അ​പ​ക​ട​ത്തി​ല്‍പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ​ചെ​യ്​​തി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ട് വ​രു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143211/fire-commercial-center-one-custody)