---
title: "#rain | ഒമാനിൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു, റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​​യി"
english_title: "#Heavy #rain #continues #Oman #huge #traffic #jams #road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143219/heavy-rain-continues-oman-huge-traffic-jams-road"
published_at: "2023-09-02T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2d6841ab35_rain.jpg"
keywords: []
---

# #rain | ഒമാനിൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു, റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​​യി

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന​ത്.

അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ​നി​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു.​

തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഖി​ലി​യ (സ​മാ​യി​ൽ, ഇ​സ്‌​കി), വ​ട​ക്ക​ൻ​ത്ത് ശ​ർ​ഖി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ​ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ സ​മാ​യി​ലി​ലേ​ക്കു​ള്ള റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​ൽ ഹ​ജ​ർ പ​ർ​വ​ത​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​നും ഒ​മാ​ൻ ക​ട​ലി​ന്റെ​യും അ​റ​ബി​ക്ക​ട​ലി​ന്റെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും പു​ല​ർ​ച്ച​യോ​ടെ​യും മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല​യി​ൽ ​പ്ര​ക​ട​മാ​യ കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143219/heavy-rain-continues-oman-huge-traffic-jams-road)