---
title: "#arrest | മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വം; മൂ​ന്നു​പേ​ർ അറസ്റ്റിൽ"
english_title: "#Incident #sale #stolen #goldjewellery #Threepeople #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/143231/incident-sale-stolen-goldjewellery-threepeople-arrested"
published_at: "2023-09-02T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2e1665dd51_arrest.jpg"
keywords: []
---

# #arrest | മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വം; മൂ​ന്നു​പേ​ർ അറസ്റ്റിൽ

> **Lead Summary:** **ദോ​ഹ:[ **മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ മൂ​ന്നു​പേ​രെ പി​ടി​കൂ​ടിയതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം .

## Article Content

**ദോ​ഹ:[ **മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ മൂ​ന്നു​പേ​രെ പി​ടി​കൂ​ടിയതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം .

ഇ​വ​രി​ൽ നി​ന്നും ഉ​പ​യോ​ഗി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പെ​ർ​മി​റ്റി​ല്ലാ​തെ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മൂ​ന്നു പേ​രെ​യും അ​റ​സ്റ്റു ചെ​യ്തിരിക്കുന്ന​ത്.

പ്ര​തി​ക​ൾ വ​ന്‍തോ​തി​ല്‍ ഇ​ത്ത​രം ഇ​ട​പാ​ട് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ് നടത്തിയത് . സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പ്ര​തി​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​മാ​യ ‘എ​ക്‌​സി​ൽ’   വ്യ​ക്ത​മാ​ക്കി.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പ​ണ​വും ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി തൊ​ണ്ടി​മു​ത​ൽ സ​ഹി​തം പ്ര​തി​ക​ളെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/143231/incident-sale-stolen-goldjewellery-threepeople-arrested)